27 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കുന്നംകുളം സേവാഭാരതിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് യൂണിറ്റ് ആരംഭിച്ചു

കുന്നംകുളം സേവാഭാരതിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് യൂണിറ്റ് ആരംഭിച്ചു

കുന്നംകുളം സേവാഭാരതി യൂണിറ്റിന്റെ സുകൃതം സാന്ത്വനം പരിചരണ പദ്ധതിയുടെ ഭാഗമായി വയോജന പരിപാലനം – പാലിയേറ്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. സേവാഭാരതി ആശ്രയകേന്ദ്രത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പ്രതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വി എ ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് സഹ സേവാപ്രമുഖ് പി വി ഷാജി സേവാ സന്ദേശം നല്‍കി. വാഹനസമര്‍പ്പണം വിശ്വനാഥന്‍ ചുള്ളിയില്‍, ശങ്കരനാരായണന്‍ എഴുത്തുപുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് മാമ്പുള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് രമാഭായ് ടീച്ചര്‍ നന്ദിയും പറഞ്ഞു. സുരേഷ് പനങ്ങായില്‍, മുരളി സംഘമിത്ര, വി പി പ്രശാന്ത്, സനല്‍ കാണിപ്പയ്യൂര്‍, ശങ്കരനാരായണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!