26.8 C
Kunnamkulam
Monday, August 3, 2026
Home CCTV Desk തദ്ദേശ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. ഇതോടെ മത്സരചിത്രം വ്യക്തമാകും. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ തള്ളിയത്. തിരുവനന്തപുരത്ത് 527 നോമിനേഷനുകള്‍ തള്ളി. കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്. ആകെ 1,40,995 നാമനിര്‍ദേശ പത്രികകളാണ് അംഗീകരിച്ചത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 1,08,580സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. തിങ്കളാഴ്ചക്ക് ശേഷമാകും അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുക. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളില്‍ മത്സരാര്‍ത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും.

ADVERTISEMENT
error: Content is protected !!