എരുമപ്പെട്ടിയില്‍ റോഡില്‍ കുഴഞ്ഞ് വീണ് 69കാരന്‍ മരിച്ചു. തിപ്പല്ലൂര്‍ ശിവാര്‍ച്ചനം വീട്ടില്‍ നന്ദകുമാറാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തിപ്പല്ലൂരില്‍ നിന്ന് എരുമപ്പെട്ടിയിലേക്ക് നടന്ന് വരുന്നതിനിടയില്‍ റോഡില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.