പുന്നയൂര്‍ പഞ്ചായത്തിലെ 72 കുടുംബങ്ങള്‍ക്ക് പട്ടയം; മന്ത്രി അഡ്വ. കെ.രാജന്‍ ജൂലൈ 28 ന് വിതരണം ചെയ്യും

പുന്നയൂര്‍ ഗ്രാമപഞ്ചായിലെ 72 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം 2025 ജൂലൈ 28 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തിലെ എടക്കഴിയൂര്‍ ഫിഷറീസ് കോളനിയിലെ 15 കുടുംബങ്ങള്‍ക്കും, അകലാട് മൂന്നയിനിയിലെ 45 കുടുംബങ്ങള്‍ക്കും മറ്റു പ്രദേശങ്ങളിലെ 12 കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ 72 കുടുംബങ്ങള്‍ക്കാണ് പട്ടയ വിതരണം നടത്തുന്നത്. അകലാട് അല്‍സാക്കി മെഹന്തി ഗാര്‍ഡനില്‍ വെച്ച് നടത്തുന്ന  പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി സംഘാടകസമിതി രൂപീകരണ യോഗം 2025 ജൂലൈ 20 ഞായറാഴ്ച രാവിലെ 10 മണിക്ക് പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ അറീയിച്ചു.

ADVERTISEMENT