14കാരന് പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 30 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം പിഴയും

14 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ 75 വയസ്സുകാരന് 30 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൊഴിയൂര്‍ തളുകശ്ശേരി വീട്ടില്‍ മൊയ്തീന്‍ (75)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന കുട്ടിയെ പ്രതി താമസിക്കുന്ന വീടിനടുത്ത് നിര്‍മാണത്തിലിരുന്ന വീട്ടിലെ ബാത്‌റൂമില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ADVERTISEMENT