28.8 C
Kunnamkulam
Friday, October 30, 2026
Home CCTV Desk ദാന വരുന്നു; കേരളത്തിലും മഴ മുന്നറിയിപ്പ്, വെള്ളിയാഴ്ച്ച തൃശ്ശൂരില്‍ ഓറഞ്ച് അലര്‍ട്ട്

ദാന വരുന്നു; കേരളത്തിലും മഴ മുന്നറിയിപ്പ്, വെള്ളിയാഴ്ച്ച തൃശ്ശൂരില്‍ ഓറഞ്ച് അലര്‍ട്ട്

155

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. ‘ദാന’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നത്. സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്നും(വ്യാഴം) നാളെയും (വെള്ളി) കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് ഉണ്ടായിരിക്കും.

ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊട്ടേക്കും. വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കും വെള്ളിയാഴ്ച പുലര്‍ച്ചെക്കുമിടയില്‍ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കും ഈ സാഹചര്യത്തില്‍ വലിയ സുരക്ഷാ മുന്നൊരുക്കങ്ങളും മേഖലയില്‍ സ്വീകരിച്ചിട്ടുണ്ട്. 14 ജില്ലകളിലായി ആകെ പത്തുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!