25.1 C
Kunnamkulam
Saturday, August 1, 2026
Home Bureaus Punnayurkulam ഞമനേങ്ങാട് ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിയിരുന്ന കൊടികള്‍ നശിപ്പിച്ച കേസിലെ പ്രതി പിടിയില്‍

ഞമനേങ്ങാട് ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിയിരുന്ന കൊടികള്‍ നശിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 

വിജയദശമിയോടനുബന്ധിച്ച് നായരങ്ങാടി ഞമനേങ്ങാട് ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിയിരുന്ന കൊടികള്‍ നശിപ്പിച്ച കേസിലെ പ്രതി പിടിയില്‍.ഞമനേങ്ങാട് പുതു വാടത്തയില്‍ വീട്ടില്‍ നഹാസാണ് അറസ്റ്റിലായത്. വിജയദശമി പഥസഞ്ചലനത്തോടനുബന്ധിച്ച് റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച് കൊടികളാണ് ഇയാള്‍ നശിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ നാല്‍പ്പതോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗുരുവായൂര്‍ എ സി പി ബിജു എം കെ യുടെ നിര്‍ദ്ദേശപ്രകാരം
വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ അനന്ദ് കെ പി യുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ മാരായ ഗോപിനാഥന്‍ സി.എന്‍,സുധീര്‍ പി എ,സാബു പി.എസ്,യുസഫ് കെ.എ,എസ് .ഐ രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

ADVERTISEMENT
error: Content is protected !!