പുന്നയൂര്‍ രവി റോഡില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റതായി പരാതി. തട്ടാന്റകായില്‍ ആഷിക്, കൊഴക്കാനി അനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പ്രദേശത്ത് ലഹരി മാഫിയകളുടെ ശര്യം രൂക്ഷമാണെന്ന് പറയുന്നു. ബഹളം കേട്ട് അന്വേഷിക്കനെത്തിയ ഇരുവരേയും അക്രമിസംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. പ്രദേശത്തെ ഓല ഷെഡും കത്തിച്ച നിലയിലാണ്. വടക്കേക്കാട് പോലീസ്ില്‍ പരാതി നല്‍കി അതേസമയം പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ADVERTISEMENT