ഇട്ടോണം സ്വദേശി അജീഷിന്റെ ഉടമസ്ഥതയിലുള്ള ഫാബുലസ് കസ്റ്റംസ് എന്ന വര്‍ക്ക്‌ഷോപ്പിലാണ് അഗ്‌നിബാധ ഉണ്ടായത്. വര്‍ക്ക് ഷോപ്പില്‍ വാഹനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി സൂക്ഷിച്ചിരുന്ന സാധനസാമഗ്രികള്‍ അഗ്‌നിക്ക് ഇരയായി. തിങ്കളാഴ്ച്ച രാവിലെ 9:30 യോടെയാണ് തീപിടുത്തം ഉണ്ടായത്. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി പറയുന്നു. സ്ഥാപന ഉടമ വിവരമറിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നംകുളം അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ തീ അണച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീകുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍ അജീഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ലിജു, രതീഷ്, ആദര്‍ശ്, അജിത്, ഹരിക്കുട്ടന്‍, എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ADVERTISEMENT