26.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തില്‍ ജപമാല മാസാചരണത്തിന്റെ ഭാഗമായി റാലി നടത്തി

ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തില്‍ ജപമാല മാസാചരണത്തിന്റെ ഭാഗമായി റാലി നടത്തി

115

 

ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തില്‍ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മാതാവിന്റെ ജപമാല മാസാചരണത്തിന്റെ ഭാഗമായി റാലി നടത്തി. ആല്‍ത്തറ സെന്ററിലെ മാതാവിന്റെ കപ്പേളക്ക് മുന്നില്‍ നിന്ന് യൂണിറ്റ് അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥനയോടെ ആരംഭിച്ച റാലി ആറ്റുപുറം പള്ളിയില്‍ സമാപിച്ചു. റാലിയില്‍ ടാബ്ലോകളും, മാതാവിന്റെയും, മാലാഖമാരുടെയും വേഷധാരികളും അണിനിരന്നിരുന്നു. മാതൃ വേദിയുടെ നേതൃത്വത്തില്‍ പായസവിതരണവും ഉണ്ടായി. പള്ളി വികാരി ഫാദര്‍.ഡെന്നീസ് മാറോക്കി, ട്രസ്റ്റിമാരായ സി.എ.ജോഷി, ഇ.ജെ. ബാബു, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കണ്‍വീനര്‍ കെ ജെ ജീജോ, സെക്രട്ടറി എം ഡി ഷെറിന്‍, ട്രഷറര്‍ എം വി ജോസ്, യൂണിറ്റ് പ്രസിഡന്റുമാര്‍ എന്നിവരും വിവിധ സംഘടനകളും നേതൃത്വം നല്‍കി.*

ADVERTISEMENT
error: Content is protected !!