ജില്ല സ്‌കൂള്‍ ഒളിമ്പിക്‌സില്‍ മികവ് പുലര്‍ത്തിയ കായി പ്രതിഭകള്‍ക്ക് ആദരവുമായി ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത്

 

പഞ്ചായത്ത് പരിധിയിലുള്ള ചൂണ്ടല്‍ ലേഡി ഇമ്മാക്കുലേറ്റ് ഗേള്‍സ് ഹൈസ്‌കൂളിലെ കായിക പ്രതിഭകളെയും പരിശീലകരെയുമാണ് പഞ്ചായത്ത് ഭരണാധികാരികളുടെ നേതൃത്വത്തില്‍ ആദരിച്ചത്. ഒക്ടോബര്‍ 21, 22, 23 തിയ്യതികളില്‍ തിയ്യതികളില്‍ കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ല സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, പോള്‍വാള്‍ട്ട് എന്നി മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ച്ച വെച്ച് സ്വര്‍ണ്ണവും വെള്ളിയും നേടി അഭിമാന താരങ്ങളായ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ആദരമര്‍പ്പിച്ചത്. ഷോട്ട്പ്പുട്ട്, ഡിസ്‌ക്‌സ് ത്രോ എന്നിവയില്‍ സ്വര്‍ണ്ണം നേടിയ വൈഷ്ണവി സി.ശ്രീജേഷ്, പോള്‍ വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ ആവണി സുജിത്ത്, വെള്ളി മെഡലിന് അര്‍ഹരായ ആന്‍ഷിദ അബ്ദുള്‍ റസാഖ്, ഇഷല്‍ സമറിന്‍ എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഗ്രാമ പഞ്ചായത്തംഗം നാന്‍സി ആന്റണി എന്നിവര്‍ പൊന്നാടയണിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image