അതിമാരക മയക്കു മരുന്നായ എം.ഡി.എം.എ. യുമായി പുന്ന സ്വദേശിയായ യുവാവ് പിടിയില്‍.

അതി മാരക മയക്കു മരുന്നായ എം.ഡി.എം.എ. യുമായി പുന്ന സ്വദേശിയായ യുവാവ് പിടിയില്‍. പുന്ന രായമ്മരക്കാരുവീട്ടില്‍ ഫവാസ് നെയാണ് 1.19 ഗ്രാം എം.ഡി.എം.എ. യുമായി ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിമല്‍.വി.വിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്..
അന്യ സംസ്ഥാനത്തു നിന്നും വാങ്ങുന്ന മയക്കു മരുന്ന് വിതരണം നടത്തുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്. വരാനിരിക്കുന്ന ഉല്‍സവങ്ങളോടനുബന്ധിച്ച് മയക്കു മരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികളാണ് ചാവക്കാട് പോലീസിന്റെ ഭാഗത്തു നിന്നും സ്വീകരിച്ചിട്ടുളളത്. പ്രദേശങ്ങളില്‍ തുടര്‍ന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും സന്നദ്ധ സംഘടനകളും മറ്റും ഇക്കാര്യത്തില്‍ സജീവ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരത്തിലുളള കാര്യങ്ങള്‍ അറിവില്‍ പെട്ടാല്‍ ഉടനെ പോലീസില്‍ വിവരമറിയിക്കണമെന്നും ഇത്തരം കുറ്റകൃത്യത്തിലുള്‍പ്പെടുന്നവര്‍ക്ക് കാപ്പ ഉള്‍പ്പടെയുളള അതി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ വിമല്‍.വി.വി അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ പ്രീത ബാബു, പി.വി . അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹംദ്. ഇ.കെ, സന്ദീപ് ഏങ്ങണ്ടിയൂര്‍ തൃശൂര്‍ സിറ്റി ഡാന്‍സാഫ് ടീമിലെ അംഗങ്ങളായ സുജിത്ത്, നിബു നെപ്പോളിയന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു

ADVERTISEMENT
Malaya Image 1

Post 3 Image