ഡി വൈ എഫ് ഐ പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല കമ്മിറ്റി തൃശൂര്‍ ഫാത്തിമ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു..അണ്ടത്തോട് വി.പി മാമു ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് കമ്മിറ്റി അംഗം എംബി സുജീഷ് അദ്ധ്യക്ഷത വഹിച്ചു. 100ല്‍ അധികം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ നേത്ര പരിചരണത്തെ കുറിച്ചും ക്യാമ്പിന്റെ ഗുണങ്ങളെ കുറിച്ചും ക്യാമ്പ് കോര്‍ഡിനേറ്റര്‍ രേഖ വിശദീകരിച്ചു. സിപിഐഎം പുന്നയൂര്‍ക്കുളം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എ ഡി ധനീപ് , വാര്‍ഡ് മെമ്പര്‍മാരായ പി എസ് അലി , ബുഷറ നൗഷാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഡി വൈ എഫ് ഐ നേതാക്കളായ കെബി ഷഹല്‍, സഞ്ജയ്, പ്രഗില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT