അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ചെറുകിട വില്‍പ്പന കേന്ദ്രം ആരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ഉജ്ജീവനത്തിന്റെ ഭാഗമായി ചെറുകിട വില്‍പ്പന കേന്ദ്രം ആരംഭിച്ചു. കടങ്ങോട് പഞ്ചായത്ത് ഇയ്യാല്‍ കീപാടത്ത് വളപ്പില്‍ ഷാജിക്കാണ് പദ്ധതിയുടെ ഭാഗമായി വില്‍പ്പന കേന്ദ്രം ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ മൂന്ന് അതിദരിദ്ര കുടുംബങ്ങള്‍ക്ക് ആടും ആട്ടിന്‍ കൂടും, രണ്ട് കുടുംബങ്ങള്‍ക്ക് കോഴികൂടും കോഴികളെയും വിതരണം ചെയ്തു. കടങ്ങോട് ഗ്രാമ പഞ്ചായത്ത് സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ സൗമ്യ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image