കാണിപ്പയ്യൂരില്‍ അമ്മയെയും മക്കളെയും വീടുകയറി ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

കുന്നംകുളം കാണിപ്പയ്യൂരില്‍ അമ്മയെയും മക്കളെയും വീടുകയറി ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കൊങ്ങണൂര്‍ സ്വദേശികളായ ആകര്‍ഷ് (24), ആദര്‍ശ് (27), ചിറമനേങ്ങാട് സ്വദേശികളായ ജിത്തു(27), അവിന്‍ (19) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. യുവാക്കളുടെ ആക്രമണത്തില്‍ 75കാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. കാണിപ്പയ്യൂര്‍ സ്വദേശിനി തുണ്ടത്തില്‍ വീട്ടില്‍ ശാന്ത (75) മക്കളായ സിബി (45), അബി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ മെയ് 20 നാണ് കേസിനാസ്പദമായ സംഭവം.

ADVERTISEMENT
Malaya Image 1

Post 3 Image