മരത്തംകോട് പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് പഞ്ചവാദ്യം അരങ്ങേറി.

മരത്തംകോട് പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് പെരുന്നാള്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറി. ഇടവക വികാരി ഫാദര്‍ സക്കറിയ കൊള്ളന്നൂര്‍ ഭദ്രദീപം കൊളുത്തി തുടര്‍ന്ന് ചടങ്ങില്‍ കലാമണ്ഡലം കുട്ടിനാരായണനെ മൊമെന്റോ നല്‍കി ആദരിച്ചു . ബ്ലോക്ക് മെമ്പര്‍ കെ കെ മണി പെരുന്നാള്‍ കോഡിനേഷന്‍ കമ്മിറ്റീ ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിദ്ധരായിരുന്നു മദ്ദളത്തില്‍ കലാമണ്ഡലം കുട്ടിനാരായണന്‍,തിമലയില്‍ കലാമണ്ഡലം സോമന്‍,കൊമ്പ് വരവൂര്‍ ഭാസ്‌കരന്‍ ,ഇലത്താളത്തില്‍ കടവല്ലൂര്‍ സന്ദീപ് ,കിടക്കയില്‍ തൃശൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അരങ്ങില്‍ വിസ്മയം തീര്‍ത്തപ്പോള്‍ പഞ്ചവാദ്യ ആസ്വാദകര്‍ക്ക് ആവേശമായി

ADVERTISEMENT