ചങ്ങരംകുളം വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന്മോഷണം. അലമാരയില്‍ സൂക്ഷിച്ച നാലര പവന്‍ സ്വര്‍ണ്ണവും 30000 രൂപയും കവര്‍ന്നു.വളയംകുളം അസ്സബാഹ് കോളേജിനടുത്ത് ചെറുകര റഫീക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്.ബുധനാഴ്ച രാത്രി എട്ട് മണിയോടെ പൊന്നാനിയില്‍ ബന്ധുവീട്ടില്‍ പോയി പുലര്‍ച്ചെ നാല് മണിയോടെയാണ് റഫീക്കും കുടുംബവും തിരിച്ചെത്തിയത്.ഇവരെ കണ്ടപ്പോള്‍ മോഷ്ടാക്കളായ 2 പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്ന് റഫീക്ക് പറഞ്ഞു.അകത്ത് കയറി നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.ബെഡ്‌റൂമിലെ അലമാരകള്‍ വലിച്ച് വാരി പുറത്തിട്ട നിലയിലായിരുന്നു.ചങ്ങരംകുളം പോലീസ് എത്തി പരിശോധന നടത്തി.മോഷ്ടാക്കള്‍ വന്നതെന്ന് സംശയിക്കുന്ന ബൈക്ക് പോലീസ് പരിസരത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചങ്ങരംകുളം വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന്മോഷണം
ADVERTISEMENT