തിന്മയുടെ അജ്ഞതകളെ അകറ്റി അറിവിന്റെ പ്രകാശത്തെ വരവേല്‍ക്കുന്ന ദീപാവലി ആഘോഷത്തില്‍ രാജ്യം. വിളക്ക് തെളിയിച്ചും മധുരം കൈമാറിയും പടക്കം പൊട്ടിച്ചുമാണ് ദീപാവലിയാഘോഷം. തുലാമാസത്തിലെ അമാവാസി ദിനമാണ് ദീപാവലിയായി കണക്കാക്കുന്നത്. മണ്‍ചിരാതുകളിലും വിളക്കുകളിലും ദീപം കൊളുത്തിയാണ് വെളിച്ചത്തെ ദീപാവലി നാളില്‍ ഉത്സവമാക്കി മാറ്റുന്നത്. രാവണനിഗ്രഹത്തിന് ശേഷം അയോധ്യയിലേക്ക് തിരികെയത്തിയ ശ്രീരാമനെ വരവേറ്റ ദിവസത്തിന്റെ സ്മരണ പുതുക്കലായാലും ദീപാവലി ആഘോഷിക്കുന്നു.നരകാസുരരെ മഹാവിഷ്ണു നിഗ്രഹിച്ച് ദിവസമെന്ന് വിശ്വാസവുണ്ട്. വിവിധ സ്ഥലങ്ങളില്‍ വ്യ്ത്യസമാണ് ജീപാവലി ആഘോഷം. ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാണ്. നരകാസുര വധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെ അവ നീണ്ടു കിടക്കുന്നു. എങ്കിലും മഹാവിഷ്ണു നരകാസുരനെ വധിച്ച കഥയ്ക്കാണ് കൂടുതല്‍ പ്രചാരം.എത്യഹ്യങ്ങളിലും വിശ്വാസങ്ങളിലും വിത്യസ്ത നിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ ദീപങ്ങളുടെ ആവലിയാണ് ദീപാവലി. ഉത്തരേന്ത്യയിലാണ് കെങ്കേമമായ ആഘോഷം. വീടും സ്ഥാപനങ്ങളും അലങ്കരിച്ച് ധനലക്ഷ്മി പൂജ ചെയ്യുന്ന ദിവസമാണിത്. ദീപക്കാഴ്ചയുടെ വര്‍ണ്ണപ്പൊലിമയാണ് ദീപാവലി. ചിരാതില്‍ ദീപം തെളിയിക്കുമ്പോള്‍ അതിന്റെ വെളിച്ചം പ്രകാശിക്കേണ്ടത് മനുഷ്യമനസ്സുകളിലാണ്. അറിവിന്റെ, നന്മയുടെ പ്രകാഷ മനുഷ്യമനസ്സുകളില്‍ തെളിയിക്കുക എന്നത് തന്നെയാണ് ഓരോ ആഘോഷവും ഐത്യഹ്യവും മുന്നോട്ടുവെയ്ക്കുന്നത്.
തിന്മയുടെ അജ്ഞതകളെ അകറ്റി അറിവിന്റെ പ്രകാശത്തെ വരവേല്‍ക്കുന്ന ദീപാവലി ആഘോഷത്തില്‍ രാജ്യം
ADVERTISEMENT