എരുമപ്പെട്ടി നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കുട്ടഞ്ചേരി സ്വദേശി അഭിനവിനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച വൈകീട്ട് 3.45 ഓടെയാണ് അപകടം. പരിക്കേറ്റ അഭിനവിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT