പഴഞ്ഞി ചിറക്കലില്‍ പുറകോട്ടെടുത്ത കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രികരായ 2 പേര്‍ക്ക് പരിക്കേറ്റു. വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി 44 വയസ്സുള്ള ധര്‍മ്മന്‍, വടക്കേക്കാട് നാലാംകല്ല് സ്വദേശി 45 വയസ്സുള്ള നന്ദനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ചിറക്കല്‍ സെന്ററില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പുറകില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാലിനുള്‍പ്പെടെ പരിക്കേറ്റ ഇരുവരെയും പഴഞ്ഞി 108 ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT