ലക്ഷങ്ങള്‍ ചിലവഴിച്ചു ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച ടോയ്‌ലറ്റ് ഉപയോഗ ശൂന്യമായി

ലക്ഷങ്ങള്‍ ചിലവഴിച്ചു ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പൊതു ജനങ്ങള്‍ക്കായി നിര്‍മിച്ച ടോയ്‌ലറ്റ് ഉപയോഗ ശൂന്യമായി. പാഴ്‌ചെടികള്‍
വളര്‍ന്നും മാലിന്യം കുമിഞ്ഞുകൂടിയും ഉപയോഗ ശൂന്യമായ ടോയ്‌ലറ്റ് കോംപ്ലക്‌സ് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം കൂടിയായിരിക്കുകയാണ്. ടേക്ക് എ ബ്രേക് പദ്ധതി പ്രകാരമാണ് ടോയ്‌ലറ്റ് നിര്‍മ്മിച്ചത്. സമീപമുള്ള ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപാടികളില്‍ എത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യപ്രദമായ ടോയ്‌ലറ്റാണ് വൃത്തിഹീനമായി രീതിയില്‍ കാടുപിടിച്ചു കിടക്കുന്നത്. പൊതുശൗചാലയം ഉപയോഗയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.