വടക്കേക്കാട് ഐ.സി.എ ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അമല ആശുപത്രി, എച്ച് ഡി എഫ് സി ബാങ്ക് തൃശൂര്‍ എന്നിവരുടെ സഹകരണത്തോടുകൂടി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഐ സി എ ജനറല്‍ സെക്രട്ടറി മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാത്തിമ കമാല്‍, സ്റ്റാഫ് സെക്രട്ടറി ദീപ ശ്രീകുമാര്‍, അമല ഹോസ്പിറ്റല്‍ പ്രതിനിധി ഡോക്ടര്‍ വിനു എന്നിവര്‍ സംസാരിച്ചു. അമല ഹോസ്പിറ്റല്‍ ഡോക്ടര്‍ വിനുവിന്റെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ 43 പേര്‍ രക്തം നല്‍കി. 11 എന്‍ എസ് എസ് വളന്റിയര്‍മാരും രക്തദാനത്തില്‍ പങ്കാളികളായി.
ADVERTISEMENT