മരത്തംകോട് എം.ജി.എം.എല്‍.പി സ്‌കൂളില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുസ്മരണം നടത്തി

മരത്തംകോട് എം.ജി.എം.എല്‍.പി സ്‌കൂളില്‍ വിദ്യാലയത്തിന്റെ സ്ഥാപകനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 122-ാം അനുസ്മരണയോഗം സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ സി സി ഉട്ടൂപ്പ് അധ്യക്ഷത വഹിച്ചു. കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ കെ മണി മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഹെല്‍ജി സി എബ്രഹാം, ഉറുമ്പില്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ, എം.ജി.എം. ജനറല്‍ സെക്രട്ടറി എഡ്‌വി സക്കറിയ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു. ശാസ്‌ത്രോത്സവത്തിലും കായികോത്സവത്തിലും ഉന്നത വിജയം കൈവരിച്ച കുട്ടികള്‍ക്ക് തിരുമേനി ട്രോഫികള്‍ നല്‍കി അനുമോദിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image