14 -ാമത് തൃശ്ശൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും എച്ച് എസ് വിഭാഗം ഗണിത ശാസ്ത്രമേളയില്‍ മികച്ച സ്‌കൂള്‍ ആയി കുന്നംകുളം ബി.സി.ജി.എച്ച്.എസ്. തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്‌കൂളിനുള്ള ഉപഹാരം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അജിത കുമാരിയില്‍ നിന്ന് ഏറ്റുവാങ്ങി. ആലപ്പുഴയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ മത്സരിക്കുന്നതിന് സ്‌കൂളില്‍ നിന്ന് 7 കുട്ടികള്‍ അര്‍ഹത നേടി. ഐടി മേളയില്‍ റവന്യൂ ജില്ലാതലത്തില്‍ സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി.
ADVERTISEMENT