കൊച്ചന്നൂരില്‍ അടച്ചിട്ടിരുന്ന വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചന്നൂരില്‍ അടച്ചിട്ടിരുന്ന വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചന്നൂര്‍ പരേതനായ അങ്ങാടി പറമ്പില്‍ അയ്യപ്പന്‍ മകന്‍ 47 വയസുള്ള ആനന്ദനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. കൊച്ചന്നൂര്‍ അങ്ങാടി പറമ്പ് സലഫി മസ്ജിദിനു കിഴക്ക് ഭാഗത്തുള്ള വര്‍ഷങ്ങളോളമായി താമസമില്ലാതെ അടച്ചിട്ടിരുന്ന ആനന്ദന്റെ തറവാട്ട് വീട്ടിലാണ് സംഭവം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നടപടികള്‍ക്ക് ശേഷം പുന്നയൂര്‍ക്കുളം പരൂര്‍ നിദ്രാലയത്തില്‍ സംസ്‌കാരം നടത്തും. നീതു ആണ് ഭാര്യ. ബാബു, രാധ എന്നിവര്‍ സഹോദരങ്ങളാണ്.

 

ADVERTISEMENT
Malaya Image 1

Post 3 Image