25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഭാമ സുധീര്‍ രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഭാമ സുധീര്‍ രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഭാമ സുധീര്‍ രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ‘വെല്‍കിന്‍സ്’ പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍ കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. സുജാത ഗോപിനാഥ് ആദ്യപുസ്തകം ഏറ്റുവാങ്ങി. പുസ്തക പ്രകാശന ചടങ്ങില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍ അധ്യക്ഷയായി. എഴുത്തുകാരന്‍ എം വി ഫാബിയസ് പുസ്തക പരിചയം നടത്തി. തൃശ്ശൂര്‍ ദേവമാത സ്‌കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഭാമ സുധീറിന്റെ ആദ്യപുസ്തകമാണ് വെല്‍കിന്‍സ്. കവി പ്രേംശങ്കര്‍ അന്തിക്കാട്, പി ജി സുബിദാസ്, ആഷിക് വലിയകത്ത്, ആര്‍ എ അബ്ദുല്‍ ഹകീം, സനു തത്തമത്ത് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!