പഴഞ്ഞി അരുവായി ശ്രീ ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ 5 ദിവസമായി നടന്നുവന്നിരുന്ന പരിഹാര ക്രിയകള്‍ തിങ്കളാഴ്ച നടന്ന കലശാഭിഷേകത്തോടെ സമാപിച്ചു. ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ മുന്നോടിയായി അഷ്ടമംഗല പ്രശ്‌ന വിധിപ്രകാരമുള്ള പ്രായശ്ചിത്ത കര്‍മ്മങ്ങളാണ് ക്ഷേത്രം തന്ത്രി ആലംങ്കോട് കക്കാട് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തിയത്. വിവിധ ദിവസങ്ങളിലായി ദേവതകള്‍ക്ക് പത്മമിട്ട് പൂജ, ബ്രാഹ്‌മണര്‍ക്ക് കാല്‍ കഴുകിച്ചൂട്ട്, പ്രേത വേര്‍പാട്, സുദര്‍ശന ഹോമം, സര്‍പ്പബലി, ഭഗവതിക്ക് തൃകാല ശംഖാഭിഷേകം എന്നിവയും സമാപന ദിവസമായ തിങ്കളാഴ്ച ഭവതിക്ക് വിശേഷാല്‍ പൂജകളും 25 കലശാഭിഷേകവും നടത്തിയതോടെ പരിഹാര പ്രായശ്ചിത്ത കൃയകള്‍ക്ക് സമാപനമായി. തുടര്‍ന്ന് പ്രസാദ ഊട്ടും ഉണ്ടായിരുന്നു.
Home Bureaus Perumpilavu ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന പരിഹാര ക്രിയകള്‍ സമാപിച്ചു