നവംബര്‍ 21, 22 തിയ്യതികളില്‍ നടക്കുന്ന സി.പി.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി കലാ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന സദസ് ജനാധിപത്യ മഹിളാ അസോസ്സിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.ഗിരിജാദേവി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വില്ലേജ് സെക്രട്ടറി സുമന സുഗതന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.ടി.ദേവസ്സി, മഹിളാ അസോസ്സിയേഷന്‍ ഏരിയ സെക്രട്ടറി മിനി അരവിന്ദന്‍, ടി.കെ.ശിവന്‍, വി.സി.ബിനോജ് , പി.ബി.ബിബിന്‍, കുഞ്ഞുമോന്‍ കരിയന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT