സംസ്ഥാന ശാസ്‌ത്രോത്സവം പ്രവൃത്തി പരിചയ മേളയില്‍ പഴഞ്ഞി ഗവ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് എ ഗ്രേഡ്

ആലപ്പുഴയില്‍ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ ഇലക്ട്രിക്കല്‍ വയറിംഗ് എച്ച്.എസ്.എസ് വിഭാഗത്തില്‍ എ.ഗ്രേഡ് കരസ്ഥമാക്കി ഹെല്‍ന സി പ്രകാശ്. പഴഞ്ഞി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഹെല്‍ന, ജെറുശലേം ചീരന്‍ വീട്ടില്‍ അദ്ധ്യാപക ദമ്പതികളായ പ്രകാശ് ലിജി എന്നിവരുടെ മകളാണ്. 4-ാം ക്ലാസ്സു മുതല്‍ തുടര്‍ച്ചയായി സബ് ജില്ലതലത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. രണ്ടാം തവണയാണ് തൃശൂര്‍ ജില്ലയെ പ്രതിനിധികരിച്ച് സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നത്.

ADVERTISEMENT