കുന്നംകുളം ചിറ്റഞ്ഞൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. ചെമ്മണ്ണൂര്‍ സ്വദേശി രേഷ്മ, അവിയൂര്‍ സ്വദേശി മുജീബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടക്കേക്കാട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
ADVERTISEMENT