സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മന്ദലാംകുന്നില്‍ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മന്ദലാംകുന്ന് എടയൂര്‍ സ്വദേശികളായ കറുപ്പം വീട്ടില്‍ ചാലില്‍ നൗഷാദ്, സഹോദരന്‍ അബ്ദുള്‍ കരീം എന്നിവരെയാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമണത്തില്‍ എടയൂര്‍ സ്വദേശി കറുപ്പം വീട്ടില്‍ ചാലില്‍ അലിക്കാണ് പരിക്കേറ്റത്.
ADVERTISEMENT