സി.പി.ഐ.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി. നെല്ലുവായ് പേള്‍ റീജന്‍സി കെ.എസ് ശങ്കരന്‍, പത്മനാഭന്‍ നഗറിലാണ് സമ്മേളനം നടക്കുന്നത്. മുതിര്‍ന്ന അംഗം യു.കെ.മണി പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വടക്കാഞ്ചേരി എംഎല്‍എയുമായ സേവ്യര്‍ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോന്‍ കരിയന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം മേരി തോമാസ്, ഏരിയ സെക്രട്ടറി ഡോ. കെ.ഡി. ബാഹുലേയന്‍, ലോക്കല്‍ സെക്രട്ടറി പി.ടി.ദേവസി, ഏരിയ അംഗം കെ.എം.അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT