കടവല്ലൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കടവല്ലൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരത്തോടെ ആരംഭിച്ച കേരളോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.എ. രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. വിവിധ ക്ലബുകളുടെ സഹകരണത്തോടെ ഇവര്‍ഷം അതിവിപുലമായ രീതിയിലാണ് കേരളോത്സവം നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന് പ്രസിഡന്റ്
പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഫൗസിയ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രഭാത് മുല്ലപ്പള്ളി, ജയകുമാര്‍ പൂളക്കല്‍, ബിന്ദു ധര്‍മ്മന്‍, പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാര്‍ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. തുടര്‍ന്ന് ഫുട്‌ബോള്‍ മത്സരം ആരംഭിച്ചു. 19 ടീമുകളാണ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തത്. പഞ്ചായത്തിലെ വിവിധ വേദികളിലായി നടക്കുന്ന കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ ഒന്നിന് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.

ADVERTISEMENT