എരനെല്ലൂര്‍ ഇടവകയില്‍ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു

വഖഫ് നിയമം മൂലം കുടിയിറക്കല്‍ ഭീഷണി നേരിടുന്ന മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എരനെല്ലൂര്‍ ഇടവകയില്‍ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് വേലൂര്‍ ഫൊറോന പ്രസിഡണ്ട് ജോസ് ചെമ്പിശേരി, യൂണിറ്റ് വൈസ് പ്രസിഡണ്ട് അന്നാസ് സൈമന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT