കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍ക്ക് മാനസികാരോഗ്യ – സമ്മര്‍ദ്ദ ലഘൂകരണത്തിനായി പരിശീലനം നടത്തി

കണ്ടാണശ്ശേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് മാനസികാരോഗ്യ-സമ്മര്‍ദ്ദ ലഘൂകരണത്തിനായി പരിശീലനം സംഘടിപ്പിച്ചു. ജില്ല മാനസികാരോഗ്യ പരിപാടിയുടെ പ്രോജക്ട് ഓഫീസര്‍ എം.രാജശ്രീ, കൗണ്‍സിലര്‍ ലിറ്റി പീറ്റര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ് സി, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് നിത ശ്രീനി എന്നിവര്‍ സംസാരിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍, സ്റ്റാഫ് നഴ്‌സുമാര്‍, മറ്റു ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT