29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ആത്മീയ ഗോളത്തിലെ സൂര്യ തേജസ്സാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായും തൃശ്ശൂര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്തായുമായിരുന്ന ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയ്ക്ക് തൃശൂര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച വൈകീട്ട് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭദ്രാസനാധിപന്‍ ഡോ. കുര്യാക്കോസ് മോര്‍ ക്ലിമീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കല്‍ദായ സുറിയാനി സഭയുടെ ഔഗേന്‍ കുരിയാക്കോസ്, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യഷന്‍ സിറില്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്തമാരും, തൃശൂര്‍ മുന്‍ മേയര്‍ ഐ പി പോള്‍, ജോയ് ടി വര്‍ഗ്ഗീസ് കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ സംസാരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ജെയ്‌സണ്‍ കെ ജോണ്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി റെജി പൗലോസ് കണ്ണാറ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!