29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Erumapetty മാലിന്യ വിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പോര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെയും വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ്...

മാലിന്യ വിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പോര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെയും വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട്, ഗൈഡ്, എന്‍എസ്എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ റാലി നടത്തി

മാലിന്യ വിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പോര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെയും വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട്, ഗൈഡ്, എന്‍എസ്എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ റാലി നടത്തി. സ്‌കൂള്‍ മുതല്‍ വെസ്റ്റ് മങ്ങാട് സെന്റര്‍ വരെ നടത്തിയ റാലിക്കു ശേഷം മങ്ങാട് സെന്ററില്‍ ശുചീകരണവും നടത്തി. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡെവിസ്, അസിസ്റ്റന്റ് സെക്രട്ടറി പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍
സ്‌കൂളിന്റെ സമീപത്തുള്ള വീടുകളില്‍ പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തെ കുറിച്ച് സര്‍വ്വേയും നടത്തി. സര്‍വ്വേ റിപ്പോര്‍ട്ട് ഹരിത സഭയില്‍ കുട്ടികള്‍ അവതരിപ്പിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.സജു വര്‍ഗീസ്, ഗൈഡ് ക്യാപ്റ്റന്‍ ജിഫി കെ വി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അനി സി എഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!