സി.ഒ.എ ‘ഗ്രോത്ത് ഗില്‍ഡ് 2025’ ഏകദിന ക്യാമ്പിന് കുന്നംകുളത്ത് തുടക്കമായി

 

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗ്രോത്ത് കില്‍ഡ് 2025 ഏകദിന ക്യാമ്പിന് തുടക്കമായി.കുന്നംകുളം വ്യാപാരഭവനില്‍ നടക്കുന്ന ഗ്രോത്ത് ഗ്വില്‍ഡ് 2025 ഓര്‍ഗനൈസേഷന്‍ ഗോള്‍ സെറ്റിംങ്ങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ആന്റണിയുടെ സാന്നിധ്യത്തില്‍ സംസ്ഥാനഎക്‌സിക്യൂട്ടീവ് മെമ്പര്‍ വിജയകൃഷ്ണന്‍ നിര്‍വ്വഹിച്ചു.സി ഒ എ സംസ്ഥാന കമ്മിറ്റി അംഗം പി.എം നാസര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.സി ഒ എ സംസ്ഥാന കമ്മിറ്റി അംഗം സി എ ബൈജു യോഗത്തിന് സ്വാഗതം പറഞ്ഞു.ക്ലസ്റ്റര്‍ ലീഡര്‍ഷിപ്പ് മാനേജ്‌മെന്റിനെ സംബന്ധിച്ച് മിസോണ്‍ ഫൗണ്ടര്‍ കെ.സുഭാഷ് ബാബു, ജി എസ് ടി ആന്റ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ എന്ന വിഷയം സംബന്ധിച്ച് സിഎംഎ, പി.പി ഷെബീറലി, ഹുമാന്‍ വിത്ത് മെഷീന്‍സ് , എന്നിവര്‍ ക്ലാസുകള്‍ നയിക്കും.സി ഒ എ സംസ്ഥാന കമ്മിറ്റി അംഗം സി.ജി ജോസ് നന്ദി പറയും.

 

ADVERTISEMENT