തോന്നലൂര്‍ ശ്രീ ബാല നരസിംഹമൂര്‍ത്തി ക്ഷേത്രസന്നിധിയില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു

തോന്നല്ലൂര്‍ അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തില്‍ തോന്നലൂര്‍ ശ്രീ ബാല നരസിംഹമൂര്‍ത്തി ക്ഷേത്രസന്നിധിയില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. പാത്രമംഗലം ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിച്ച് രാത്രി 9 മണിയോടെ വിളക്കു പന്തലില്‍ എത്തിച്ചേര്‍ന്നു. പഞ്ചവാദ്യത്തിന്റേയും ഗജവീരന്റേയും താലത്തിന്റേയും അകമ്പടിയോടെയാണ് പാലക്കൊമ്പ് എഴുന്നെള്ളിച്ചത്. പഴവൂര്‍ നവജ്യോതി വിളക്ക് സംഘം വിളക്ക് യോഗത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് അന്നദാനം, ഭജന, ഉടുക്കുപാട്ട്, പൊലിപ്പാട്ട്, തിരി ഉഴിച്ചില്‍, കനലാട്ടം, വെട്ട് – തട എന്നിവ നടന്നു’.

ADVERTISEMENT