കുന്നംകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ശനിയാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് വിജിലന്‍സിന്റെ എട്ടോളം പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സബ് രജിസ്റ്റര്‍ ഓഫീസില്‍ റെയ്ഡിനെത്തിയത്. വിവിധ ഫയല്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.