പുന്നയൂര്‍ക്കുളം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ആദ്യഘട്ട മുട്ടക്കോഴി വിതരണം നടത്തി

പുന്നയൂര്‍ക്കുളം പഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം ആദ്യഘട്ട മുട്ടക്കോഴി വിതരണം നടത്തി. പരൂര്‍ മൃഗാശുപത്രി പരിസരത്ത് നടത്തിയ വിതരണ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മീന്‍ ഷെഹീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇ.കെ.നിഷാര്‍ അധ്യക്ഷനായിരുന്നു. വെറ്ററിനറി ഡോക്ടര്‍ നിയാസ്, വാര്‍ഡ് മെമ്പര്‍ ഹാജിറ, ദേവകി ശ്രീധരന്‍, സുജി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത 1000 പേര്‍ക്ക് ഒന്നിന് പത്തു രൂപ നിരക്കില്‍ 5 കോഴികളെയാണ് വിതരണം ചെയ്തത്.

ADVERTISEMENT