ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേലൂര്‍ ഹൈസ്‌കൂള്‍ ഗൗണ്ടില്‍ തുടക്കമായി. ആദ്യ മത്സരത്തില്‍ വേലൂരും കടവല്ലൂരും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന് നടന്ന പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 3 – 1 ന് കടവലൂര്‍ പഞ്ചായത്ത് വിജയിച്ചു. ഫുട്‌ബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനം വേലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാപഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി അധ്യക്ഷത വഹിച്ചു.