31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Velur മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഭക്തിനിര്‍ഭരമായി

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഭക്തിനിര്‍ഭരമായി

153

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഭക്തിനിര്‍ഭരമായി. ഉദയാസ്തമന പൂജക്ക് അരി അളവോടെ മേല്‍ശാന്തി അനീഷ് കൈലാസം തുടക്കം കുറിച്ചു.ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അനൂപ് കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനായി. ഇരുന്നൂറോളം സ്ത്രീകള്‍ പൊങ്കാല സമര്‍പ്പിച്ചു. ക്ഷേത്ര ഉപദേശകസമിതി, മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോമരം വാസുദേവന്‍, നാരായണന്‍ നമ്പൂതിരി, അനീഷ് കൈലാസം, നമ്പീശന്‍ വാസുദേവന്‍, അടിയന്തിരം കോട്ടപ്പുറം ഉണ്ണികൃഷ്ണന്‍, എന്നിവര്‍ ചേര്‍ന്ന് പൊങ്കാല നിവേദ്യം തീര്‍ത്ഥം തളിച്ച് പൂജ നടത്തി. പണ്ടാര അടുപ്പില്‍ നിന്നും തന്ത്രി തീ പകര്‍ത്തിയാണ് പൊങ്കാല അടുപ്പുകള്‍ കത്തിച്ചത്. പ്രതിഷ്ഠാദിനചടങ്ങുകളില്‍ പങ്കെടുക്കാനും പൊങ്കാലയിടാനുമായി ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

ADVERTISEMENT
error: Content is protected !!