ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ജനുവരി 10, 11 തീയതികളില്‍ കുന്നംകുളത്ത് നടത്തുന്നതിന്റെ ഭാഗമായി സ്വാഗത സംഘ രൂപീകരണയോഗം ചേര്‍ന്നു. മുന്‍ എംഎല്‍എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് സ്വപ്ന സി വി അധ്യക്ഷത വഹിച്ചു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടും പ്രകൃതി സൗഹൃദമായും സമ്മേളനം നടത്തുന്നതിന് തീരുമാനിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഷാജന്‍ മാസ്റ്റര്‍, മുന്‍ സംസ്ഥാന സെക്രട്ടറി സൈമണ്‍ മാസ്റ്റര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേമരാജ് ചൂണ്ടലാത്ത്, മുന്‍ സംസ്ഥാന ട്രഷറര്‍ ഭരത് രാജന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി സി ജെ ജിജു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സി ഐ ജെയ്മോന്‍ സ്വാഗതവും വിജോ വില്യംസ് നന്ദിയും പറഞ്ഞു.