ക്രിസ്തുമസിന് മുന്നോടിയായി കേക്ക് നിര്‍മ്മാണ പരിശീലനം നടന്നു

കൂനംമൂച്ചി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കേക്ക് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. വായനശാല ഹാളില്‍ നടന്ന കേക്ക് നിര്‍മ്മാണ പരിശീലനത്തിന് യമ്മി കേക്ക്‌സിന്റെ ഷെഫും, ഉടമയുമായ ഫര്‍ഷാന നേതൃത്വം നല്‍കി. ബ്രൗണി, കാരറ്റ് പുഡ്ഡിംഗ് കേക്ക് എന്നിവ തയ്യാറാക്കുന്ന രീതികളും ഉപയോഗിക്കുന്ന ചേരുവകളുടെ പ്രത്യേകതകളും ഫര്‍ഷാന വിശദീകരിച്ചു. ഗ്രാമീണ വായനശാല പ്രസിഡണ്ട് ജോമി ജോണ്‍സന്‍ അധ്യക്ഷനായി. ഭാരവാഹികളായ റോഫി റാഫേല്‍, ബിജോയ് ചീരന്‍, അനൂപ് പനയ്ക്കല്‍, പി.ജെ. ബൈജു, വിനു ജോണ്‍സന്‍, സി.ജെ.ജോസ്, ലിസി കൊള്ളന്നൂര്‍, പ്രേമ ജോസഫ്, ലിംസി പോള്‍സന്‍, ലൈബ്രേറിയന്‍ മോളി ഇട്ട്യേച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT