കേരളത്തിലെ വൈദ്യുതി ചാര്‍ജ് കൊള്ളക്കെതിരെ കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗര കേന്ദ്രത്തില്‍ പ്രതിഷേധ സംഗമവും പ്രതിഷേധം മാര്‍ച്ചും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ ലാലൂര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.ബി രാജീവ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി ഐ തോമസ് അധ്യക്ഷത വഹിച്ചു. ആര്‍ത്താറ്റ് മണ്ഡലം പ്രസിഡന്റ് മിഷ സെബാസ്റ്റ്യന്‍, ഡിസിസി സെക്രട്ടറി കെ. സി. ബാബു, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയശങ്കര്‍, നേതാക്കളായ വാസു കോട്ടോല്‍, ബിജു സി ബേബി, വിനയകുമാര്‍, ഷാജി ആലിക്കല്‍, മിനിമോന്‍സി, തുടങ്ങിയവര്‍ സംസാരിച്ചു..