ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌കെടിയു, പികെഎസ് കുന്നംകുളം ഏരിയാ കമ്മിറ്റികള്‍ പ്രതിഷേധ പ്രകടനം നടത്തി

ഭരണഘടനാ ശില്പി ഡോ: അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌കെടിയു , പികെഎസ് കുന്നംകുളം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ടി കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി നഗരസഭ കാര്യാലയത്തിന് സമീപം സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എം ബി പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. പികെഎസ് ഏരിയ സെക്രട്ടറി സി ജി രഘുനാഥ് അധ്യക്ഷനായി.പി പി സുനില്‍, ഓമന ബാബു, എം എസ് വിനോദ്, എന്‍ കെ ഹരിദാസന്‍, ആന്‍സി വില്യംസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT