വെളിയങ്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന ക്യാമ്പിന് തുടക്കമായി

eliyankode-govt-school-social-service-scheme-camp

വെളിയങ്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന ക്യാമ്പിന് തുടക്കമായി. സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ എ. നിഷില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരുമ്പടപ്പ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ. കെ. സുബൈര്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌ക്കീം കണ്‍വീനര്‍ അബ്ദുല്‍ വഹാബ് ക്യാമ്പ് വിശദീകരണം നടത്തി. ബ്ലോക്ക് മെമ്പര്‍ പി. അജയന്‍, വാര്‍ഡ് മെമ്പര്‍ പ്രിയ, പിടിഎ വൈസ് പ്രസിഡണ്ട് പ്രബിത, എംപിടിഎ പ്രതിനിധി ഷഹല, പ്രിന്‍സിപ്പല്‍ നൂര്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT