പഠനയാത്രക്കിടെ വാഹനാപകടത്തില്‍ മരണപ്പെട്ട കുന്നംകുളം നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരന്‍ ജയരാജിന് അന്ത്യാഞ്ജലി

കുന്നംകുളം നഗരസഭയില്‍ നിന്നുമുള്ള പഠനയാത്രക്കിടെ വാഹനാപകടത്തില്‍ മരണപ്പെട്ട നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരന്‍ ജയരാജിന്റെ മൃതദേഹം കുന്നംകുളം നഗരസഭയില്‍ പൊതുദര്‍ശനത്തിനു വച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
നഗരസഭയില്‍ നിന്നും വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലേക്ക് പഠനയാത്ര നടത്തി മടങ്ങവെയാണ് അപകടം ഉണ്ടായത്. താമരശ്ശേരിയില്‍ വച്ച് വാഹനത്തില്‍ നിന്നിറങ്ങി കുടിവെള്ളം വാങ്ങാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ആനായ്ക്കല്‍ സ്വദേശിയാണ് ജയരാജ്.

ADVERTISEMENT