പെരുമ്പടപ്പ് പാലപ്പെട്ടിയില്‍ സ്കൂട്ടറിനു പുറകില്‍ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. പുന്നയൂര്‍ക്കുളം ചെറായി കുലവ്രത 58 വയസ്സുള്ള രാജനാണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ടായിരുന്നു അപകടം. പൊന്നാനി ഭാഗത്തു നിന്നു വരികയായിരുന്ന സ്കൂട്ടറിന് പിന്നില്‍ ഇതേ ദിശയില്‍ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ രാജനെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷൈല ഭാര്യയും രാജേഷ്, അജീഷ്, അഞ്ജു എന്നിവര്‍ മക്കളുമാണ്.
Home Bureaus Punnayurkulam പെരുമ്പടപ്പ് പാലപ്പെട്ടിയില്‍ സ്കൂട്ടറിനു പുറകില്‍ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു